ചൈന വംശഹത്യയോട് ചേര്‍ന്നു നില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു; അമേരിക്ക

വാഷിംഗ്ടണ്‍: ചൈനയ്‌ക്കെതിരെ വംശഹത്യ ആരോപണവുമായി അമേരിക്ക രംഗത്ത്. ഷിന്‍ജിയാങ് പ്രദേശത്ത് വംശഹത്യയോട് ചേര്‍ന്നു നില്‍ക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ നടക്കുന്നതായി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഓബ്രിയാന്‍ പറഞ്ഞു.

ഷിന്‍ജിയാങ്ങില്‍ മനുഷ്യമുടി ഉപയോഗിച്ച് നിര്‍മിച്ച നിരവധി ഉല്‍പന്നങ്ങള്‍ യുഎസ് കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. ഇത് ചൈനയിലെ ഉയിഘുര്‍ സ്ത്രീകളുടെ തല മുണ്ഡനം ചെയ്ത് നിര്‍മിച്ചവയാണെന്നും ഓബ്രിയാന്‍ പറഞ്ഞു. മാത്രമല്ല, ചൈനയില്‍ നിന്നുള്ള ഇത്തരം ഇറക്കുമതി അമേരിക്ക മുന്‍പ് തടഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഷിന്‍ജിയാങ്ങില്‍ പത്തു ലക്ഷത്തിലധികം മുസ്ലീങ്ങള്‍ കരുതല്‍ തടങ്കലിലാണെന്നാണ് യുഎന്നിന്റെ കണക്ക്. ഇത് ആക്ടിവിസ്റ്റുകളും മുന്‍പ് വ്യക്തമാക്കിയിരുന്നു.

Top