ചരിത്ര വിജയം കൈവരിച്ച് ചൈന; ടിയാന്‍വെന്‍1 ചൊവ്വയില്‍ ഇറങ്ങി

ബെയ്ജിംഗ്: ചൈനയുടെ ടിയാന്‍വെന്‍1 ചൊവ്വാ പദ്ധതിയുടെ ഭാഗമായ റോവര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ വിജയകരമായി ഇറക്കി ചൈന. ഇന്നലെ ചൈനീസ് സമയം രാവിലെ 7.18നായിരുന്നു റോവര്‍ ഇറങ്ങിയതെന്നാണ് വിവരം. ഇതൊടെ ആദ്യ ശ്രമത്തില്‍ തന്നെ ചൊവ്വയില്‍ സോഫ്ട് ലാന്‍ഡിംഗ് നടത്തി വിജയം കാണുന്ന രാജ്യമായി മാറി ചൈന.

മൂന്ന് മാസത്തോളം ചൊവ്വയെ വലംവച്ച ശേഷമാണ് ടിയാന്‍വെന്‍1 ബഹിരാകാശ പേടകത്തില്‍ നിന്ന് സുറോംഗ് റോവറിനെ ചൈനീസ് നാഷണല്‍ സ്‌പേസ് അഡ്മിനിസ്ട്രഷന്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറക്കിയത്. കഴിഞ്ഞ വര്‍ഷം ജൂലായ് 23നാണ് ടിയാന്‍വെന്‍ 1 ബഹിരാകാശ പേടകം വിക്ഷേപിച്ചത്. 240 കിലോഗ്രാം ഭാരമുള്ള ഷുറോംഗ് റോവറില്‍ പനോരമിക് മള്‍ട്ടിസ്‌പെക്ട്രല്‍ കാമറകളും പാറകളുടെ ഘടന പഠിക്കാനുള്ള ഉപകരണങ്ങളുമുണ്ട്. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ ചൈനീസ് ബഹിരാകാശ ഗവേഷണ സംഘത്തെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് അഭിനന്ദിച്ചു.

Top