പാക്ക് പൗരൻമാരെ വിവാഹം ചെയ്തു ; ചൈനയിൽ മുസ്ലീം വനിതകളെ തടഞ്ഞുവെച്ചെന്ന് ആരോപണം

Chinese Muslim ,

ബെയ്‌ജിംഗ് : പാക്കിസ്ഥാനിലെ ഗിൽജിത്-ബാൾട്ടിസ്ഥാൻ (ജിബി) പ്രദേശത്തുള്ള പാക്ക് പൗരൻമാരെ വിവാഹം ചെയ്തതിന് ചൈനയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന സിൻജിയാങ് പ്രവിശ്യയിൽ നിരവധി ചൈനീസ് മുസ്ലിം സ്ത്രീകളെ ചൈന തടഞ്ഞുവെച്ചെന്ന് ആരോപണം. ഞായറാഴ്ച പാക്കിസ്ഥാൻ നിയമനിർമ്മാതാക്കളാണ് ചൈനീസ് മുസ്ലിം സ്ത്രീകളെ ചൈന തടഞ്ഞുവെച്ചെന്ന് വിവരം വെളിപ്പെടുത്തിയത്. തുടർന്ന് ഈ വിഷയം ഗിൽജിത്-ബാൾട്ടിസ്ഥാൻ നിയമസഭയിൽ അവതരിപ്പിക്കുകയും, ഏകകണ്ഠമായി തീരുമാനമെടുക്കുകയും ചെയ്തു.

സിൻജിയാങ് പ്രവിശ്യയിലെ തങ്ങളുടെ സ്വന്തം പട്ടണത്തിൽ കഴിഞ്ഞ വർഷം ബന്ധുക്കളെ കണാനെത്തിയപ്പോൾ തടഞ്ഞുവെച്ച 50 ചൈനീസ് സ്ത്രീകളെ വിട്ടയക്കാൻ പാക്കിസ്ഥാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പാസ്സാക്കിയ പ്രമേയത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വോയ്സ് ഓഫ് അമേരിക്ക റിപ്പോർട്ട് ചെയ്തു.

സിൻജിയാങ്ങിലെ ഉഘുർ മുസ്ലിം സമുദായത്തിൽ നിന്നുള്ള ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരുടെ പിടിയിലാണ്ചൈനീസ് സ്ത്രീകളെന്ന് വിവിധ മാധ്യമങ്ങളെ ഉദ്ധരിച്ചുകൊണ്ട് നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ, ജാഫറുല ഖാൻ വ്യക്തമാക്കി.

പാക്കിസ്ഥാനേയും ചൈനയെയും പരസ്പരം ബന്ധിപ്പിക്കുന്ന ഖുൻജെറാബ് പാസ് വഴി വ്യാപാര പ്രവർത്തനങ്ങൾ നടത്തുന്ന ഗിൽജിത്-ബാൾട്ടിസ്ഥാൻ പുരുഷന്മാരെയാണ് ഇവർ വിവാഹം കഴിച്ചിരിക്കുന്നത്. പാക്കിസ്ഥാൻ ചൈന എന്നിവയുമായി ബന്ധിപ്പിക്കുന്ന ഏക ലാൻഡ് റൂട്ടാണ് ഖുൻജെറാബ് പാസ്.

അതിർത്തി പ്രദേശങ്ങൾ തമ്മിൽ വളരെ അടുത്താണ് സാംസ്കാരിക ബന്ധമാണ് ഉള്ളതെന്നും ജിബിനും സിൻജിയാങ്ങിനും ഇടയിലുള്ള മിശ്രവിവാഹങ്ങളുടെ ചരിത്രം ദശാബ്ദങ്ങൾ പഴക്കമുള്ളതാണെന്നും പ്രാദേശിക നിയമനിർമാതാക്കൾ അവകാശപ്പെടുന്നുണ്ട്. ചൈനീസ് സ്ത്രീകളെ പിടികൂടിയതുമായി ബന്ധപ്പെട്ട് ചൈന -പാക്കിസ്ഥാൻ ഉദ്യോഗസ്ഥർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ചൈനയും പാക്കിസ്ഥാനും തമ്മിലുള്ള സാമ്പത്തിക -വ്യാപാര ബന്ധത്തിന്റെ കവാടമായാണ് ഗിൽജിത്-ബാൾട്ടിസ്ഥാൻ അറിയപ്പെടുന്നത്. ചൈനയുടെ പുതിയ നടപടി ശക്തമായ പ്രതിഷേധങ്ങൾക്ക് കാരണമാകും. നേരെത്തെ ചൈന മുസ്ലിം മതത്തിന്റെ രീതികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.

Top