അന്‍പതിനായിരത്തിലധികം 5ജി കേന്ദ്രങ്ങള്‍ സ്ഥാപിക്കാനൊരുങ്ങി ചൈന

വര്‍ഷം അവസാനത്തോടെ അന്‍പതിനായിരത്തിലധികം 5ജി നെറ്റ് വര്‍ക്ക് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനൊരുങ്ങി ചൈന. ചൈനയില്‍ ചോങ്കിങ് മുനിസിപ്പാലിറ്റിയില്‍ നടക്കുന്ന സ്മാര്‍ട്ട് ചൈന എക്‌സ്‌പോയിലാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ വേഗതയില്‍ 5ജി സാങ്കേതിക വിദ്യ വളരുന്ന രാജ്യമാണ് ചൈന.

വ്യവസായ-വാര്‍ത്താ വിനിമയ മന്ത്രാലത്തിലെ ഉന്നത ഉദ്യോഗസ്ഥാനാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം 5ജി ഉപകരണങ്ങള്‍ക്കും മൂന്ന് ലക്ഷത്തിലധികം നെറ്റ് വര്‍ക്ക് ആക്‌സസ് ലോഗോകള്‍ക്കും ഏഴ് ലൈസന്‍സുകള്‍ അനുവദിച്ചു. 5ജി സാങ്കേതിക രംഗത്ത് ലോകത്ത് വന്‍ കുതിച്ചു ചാട്ടമാണ് ചൈന നടത്തിയത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അഞ്ച് ടെലികോം കമ്പനികള്‍ക്കാണ് 5ജി സേവനവുമായി ബന്ധപ്പെട്ട ലൈസന്‍സുകള്‍ നല്‍കിയിരിക്കുന്നത്.

അമേരിക്കയുമായി വ്യാപാരയുദ്ധം നടന്ന് കൊണ്ടിരിക്കുന്ന അവസരത്തിലാണ് ഈ നീക്കം എന്നതു ശ്രദ്ധേയമാണ്. ചൈന ടെലികോം, ചൈന മൊബൈല്‍, ചൈന റേഡിയോ, ചൈനാ ടെലിവിഷന്‍ എന്നീ കമ്പനികള്‍ക്കാണ് ലൈസന്‍സ് അനുവദിച്ചിരിക്കുന്നത്.

Top