ചിമ്പുവിന്റെ എസ്ടിആര്‍ 48 പുതിയ അപ്‌ഡേറ്റ്; കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണലാണ് നിര്‍മാണം

ചിലമ്പരശന്റെ എസ്ടിആര്‍ 48 ന്റെ പുത്തന്‍ അപ്‌ഡേറ്റ് പുറത്ത്.  കെജിഎഫിലൂടെ പ്രിയങ്കരനായ സംഗീത സംവിധായകന്‍ രവി ബസ്രുറും ചിത്രത്തിന്റെ ഭാഗമാകുന്നു. ഡെസിംങ്ക് പെരിയസ്വാമി ചിത്രം സംവിധാനം ചെയുമ്പോള്‍. കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണലാണ് നിര്‍മാണം. ചിമ്പുവിന് വലിയ പ്രതീക്ഷയുള്ള ഒരു ചിത്രവുമാണ് എസ്ടിആര്‍ 48. മറ്റ് വിവരങ്ങളൊന്നും അണഇയറക്കാര്‍ പുറത്തുവന്നട്ടില്ല.

ചിമ്പു നായകനായ പത്തു തല സിനിമയില്‍ അനു സിത്താര, പ്രിയാ ഭവാനി ശങ്കര്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. എ ആര്‍ റഹ്‌മാനായിരുന്നു സംഗീതം. ചിത്രത്തിനായി എ ആര്‍ റഹ്‌മാന്‍ സ്വന്തം സംഗീതത്തില്‍ ആലപിച്ച ഗാനം ഹിറ്റായിരുന്നു.

എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ ചിമ്പു നായകനായി എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രം നിര്‍മിക്കുക ഹൊംമ്പാളെ ഫിലിംസായിരിക്കും. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ചിമ്പു നായകനായി ഒരു സൂപ്പര്‍ഹീറോ ചിത്രം ഒരുങ്ങുന്നു എന്ന അഭ്യൂഹം എന്തായാലും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ആരൊക്കെയാകും നായകനായി എത്തുന്ന ചിമ്പുവിനൊപ്പം ചിത്രത്തില്‍ വേഷമിടുക എന്ന ആകാംക്ഷയിലുമാണ് ആരാധകര്‍. ‘പത്ത് തല’യ്ക്ക് മുമ്പ് ചിമ്പു ചിത്രമായി എത്തിയത് ‘വെന്ത് തനിന്തതു കാടാ’ണ്. ഗൗതം വാസുദേവ് മേനോനാണ് സംവിധാനം.

Top