ചിമ്പുവും ഗൗതം മേനോനും വീണ്ടും ഒന്നിക്കുന്നു; ‘വെന്ത് തനിന്തത് കാട്’ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി

ഗൗതം മേനോന്‍- ചിമ്പു- എ. ആര്‍ റഹ്‌മാന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന വെന്ത് തനിന്തത് കാട് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. കത്തിയെരിയുന്ന കാടിന്റെ പശ്ചാത്തലത്തില്‍, കയ്യില്‍ ഒരു കമ്പും പിടിച്ചുനില്‍ക്കുന്ന ചിമ്പുവാണ് ഫസ്റ്റ് ലുക്കില്‍ ഉള്ളത്.

അച്ചം എന്‍ബത് മടമയ്യട എന്ന ചിത്രത്തിന് ശേഷം ഗൗതം മേനോന്‍- ചിമ്പു- എ. ആര്‍ റഹ്‌മാന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് വെന്ത് തനിന്തത് കാട്. പ്രശസ്ത തമിഴ് കവി സുബ്രഹ്‌മണ്യ ഭാരതി എഴുതിയുടെ വരികളാണ് ടൈറ്റില്‍ ആയി നിശ്ചയിച്ചിരിക്കുന്നത്. ചിമ്പുവും ഗൗതം മേനോനും എ. ആര്‍ റഹ്‌മാനും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രഖ്യാപനം ഒരു വര്‍ഷം മുന്‍പേ വന്നിരുന്നു.

നദികളില്‍ നീരാടും സൂര്യന്‍ എന്ന പേരില്‍ ടൈറ്റില്‍ പോസ്റ്ററും മുന്‍പ് പുറത്തുവിട്ടിരുന്നു. അതേ സിനിമ തന്നെയാണ് ഇപ്പോള്‍ പേര് മാറ്റി ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്.

 

Top