ആറ് ഹ്രസ്വ ചിത്രങ്ങള്‍ കോര്‍ത്തിണക്കി ചിമ്പു ദേവന്റെ സിനിമ, ടീസര്‍ പുറത്തിറങ്ങി

ചിമ്പു ദേവന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ‘പുലി’ എന്ന സിനിമയാണ്. വിജയ്‌യെ നായകനാക്കിയായിരുന്നു ചിമ്പു ദേവന്‍ സംവിധാനം ചെയ്തത്. പ്രതീക്ഷിച്ചത്ര വിജയം സ്വന്തമാക്കാന്‍ പുലിക്കായില്ല. ഇപോഴിതാ ആറ് ഹ്രസ്വ ചിത്രങ്ങളുടെ ആന്തോളജിയുമായി ചിമ്പു ദേവന്‍ എത്തുന്നു.

കസഡ ടബാര എന്ന സിനിമയുമായാണ് ചിമ്പു ദേവന്‍ എത്തുന്നത്. സിനിമ സോണി ലൈവില്‍ 27ന് പ്രദര്‍ശനത്തിന് എത്തുമെന്ന് സംവിധായകന്‍ മുരുഗദോസ് അറിയിച്ചു. ആറ് ഹ്രസ്വ ചിത്രങ്ങളാണ് കസഡ ടബാരയിലുണ്ടാകുക. വിജയ് മില്‍ട്ടണ്‍, എം സ് പ്രഭു, ബാലസുബ്രഹ്‌മണ്യം, എസ് ആര്‍ കതിര്‍, ആര്‍ ഡി രാജശേഖര്‍, ശക്തി ശരവണന്‍ എന്നീ ആറ് ഛായാഗ്രാഹകരും യുവന്‍ ശങ്കര്‍ രാജ, സന്തോഷ് നാരായണന്‍, സാം സി, സീന്‍ റോള്‍ഡന്‍, പ്രേംജി, ജിംബ്രാന്‍ എന്നീ ആറ് സംഗീത സംവിധായകരുമാണ് സിനിമയില്‍ പ്രവര്‍ത്തിക്കുന്നത്.

വെങ്കട് പ്രഭുവാണ് കസഡ ടബാര നിര്‍മിക്കുന്നത്. സുന്ദീപ് കിഷന്‍, ഹരീഷ് കല്യാണ്‍, ശന്തനു ഭാഗ്യരാജ്, പ്രേംജി അമരേന്‍, പ്രിയ ഭവാനി ശങ്കര്‍, റെജിന കാസ്സന്‍ഡ്ര തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന താരങ്ങളായി എത്തുന്നത്.

 

 

Top