അനധികൃതമായി കൈവശം വെച്ച 81 ലക്ഷം രൂപ വിലവരുന്ന ആള്‍ക്കുരങ്ങുകളെ പിടിച്ചെടുത്തു

ന്യൂഡല്‍ഹി : അനധികൃതമായി കൈവശം സൂക്ഷിച്ച 81 ലക്ഷം രൂപയോളം വിലവരുന്ന ആള്‍ക്കുരങ്ങുകളെയും മാര്‍മോസെറ്റ്‌സ് എന്ന വ്യത്യസ്ത ഇനത്തില്‍പ്പെട്ട നാല് കുരങ്ങുകളെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.

പശ്ചിമബംഗാളിലെ വന്യജീവി സംരക്ഷണ വകുപ്പ് നല്‍കിയ പരിശോധനയെ തുടര്‍ന്നാണ് ഇവയെ പിടികൂടിയത്.

കൊല്‍ക്കത്ത സ്വദേശിയായ സുപ്രദീപ് ഗുഹ എന്ന വ്യക്തി ജീവികളെ കൈവശം വെച്ചതായി ചൂണ്ടിക്കാട്ടി വന്യജീവി സംരക്ഷണ വകുപ്പാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി നല്‍കിയത്. 25,00,000 രൂപ വിലവരുന്ന ആള്‍ക്കുരങ്ങുകളെയും 1,50,000 രൂപ വിലവരുന്ന മാര്‍മോസെറ്റ്‌സുകളെയുമാണ് പിടികൂടിയത്.

സുപ്രദീപ് ഗുഹയ്‌ക്കെതിരെ വന്യജീവി സംരക്ഷണമനിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു വ്യാജരേഖകള്‍ ചമച്ചാണ് ഇയാള്‍ ജീവികളെ അനധികൃതമായി കൈവശപ്പെടുത്തിയിരുന്നത്.

Top