ചിമ്മിനി അണക്കെട്ടിന്റെ ഷട്ടര്‍ വെള്ളിയാഴ്ച തുറക്കും; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

തൃശൂര്‍: മഴ തുടരുന്ന സാഹചര്യത്തില്‍ ചിമ്മിനി അണക്കെട്ടിന്റെ ഷട്ടര്‍ വെള്ളിയാഴ്ച തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

രാവിലെ പത്തു മണിക്ക് ശേഷമായിരിക്കും ഷട്ടര്‍ തുറക്കുക. രണ്ട് ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതമായിരിക്കും തുറക്കുക.

തുടര്‍ന്ന്, കുറുമാലിപ്പുഴ, കരുവന്നൂര്‍ പുഴ എന്നിവയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുളളതിനാല്‍ പുഴയുടെ ഇരുകരകളിലുളളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.

പുഴയില്‍ മത്സ്യബന്ധനത്തിലും അനുബന്ധ പ്രവൃത്തികളിലും ഏര്‍പ്പെടുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നും അധികൃതര്‍ അറിയിച്ചു.

Top