നൂറുദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ച് ചിലെയന്‍ നേതാവ് സെലസ്റ്റിനോ കൊര്‍ഡോവ

ചിലെ: ചിലെയന്‍ നേതാവ് സെലസ്റ്റിനോ കൊര്‍ഡോവ നൂറിലധികം ദിവസം നീണ്ടുനിന്ന നിരാഹാര സമരം അവസാനിപ്പിച്ചതായി വാര്‍ത്തകള്‍. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. വുഡ് പള്‍പ് ഇന്‍ഡസ്ട്രിക്കെതിരെയും സ്ഥല ഉടമകള്‍ക്കെതിരെയും പ്രതിഷേധിക്കുന്ന മാപുഷേയിലെ അംഗമാണ് സെലസ്റ്റിനോ കൊര്‍ഡോവ.

2014ല്‍ സ്ഥലം ഉടമകളായ ദമ്പതികള്‍ക്കെതിരെ നടത്തിയ മണ്ണെണ്ണ ആക്രമണത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ 18 വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു. യുഎന്‍ അടക്കം രാജ്യാന്തര മനുഷ്യാവകാശ സംഘടനകളുടെ ശ്രദ്ധയില്‍പ്പെട്ട നിരാഹാര സമരമായിരുന്നു കൊര്‍ഡോവയുടെത്. ബന്ധുവിന്റെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കാമെന്നും 30 മണിക്കൂര്‍ പരോള്‍ അനുവദിക്കാമെന്നും കൊര്‍ഡോവയ്ക്ക് ഉറപ്പുനല്‍കിയതായി ജസ്റ്റിസ് മന്ത്രി ഹെര്‍നന്‍ ലാരിന്‍ പറഞ്ഞതായും റിപ്പോര്‍ട്ട് പുറത്തു വന്നിട്ടുണ്ട്.

Top