38 പേരുമായി പറന്നുയര്‍ന്ന ചിലി സൈനിക വിമാനം കാണാതായി; തിരച്ചില്‍ തുടരുന്നു

സാന്റിയാഗോ: 38 പേരുമായി അന്റാര്‍ട്ടിക്കയിലെ സൈനിക താവളത്തിലേക്ക് പോയ ചിലി സൈനിക വിമാനം കാണാതായി. ചരക്ക് വിമാനമായ ഹെര്‍ക്കുലീസ് സി 130 ആണ് കാണാതായതെന്ന് ചിലി വ്യോമസേന അറിയിച്ചു.

ചിലിയിലെ തെക്കന്‍ നഗരമായ പുന്റ അറീനയില്‍ നിന്ന് പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം 4:55 ന് പറന്നുയര്‍ന്ന വിമാനവുമായി ആറ് മണിയോടെ ബന്ധം നഷ്ടമായി. വിമാനത്തിലുണ്ടായിരുന്ന 17 പേര്‍ ക്രൂ അംഗങ്ങളും 21 പേര്‍ യാത്രക്കാരുമാണ്.

അന്റാര്‍ട്ടിക്കയിലെ താവളത്തിലുള്ള സൈനികര്‍ക്ക് സൗകര്യങ്ങളൊരുക്കുന്നതിനും അവശ്യവസ്തുക്കളുമായിട്ടാണ് വിമാനം പുറുപ്പെട്ടത്.വിമാനത്തിനായുള്ള തിരച്ചില്‍ നടത്തി വരികയാണ്.

Top