കോണ്‍ഫെഡറേഷന്‍ കപ്പ്, പോര്‍ച്ചുഗലിനെ പരാജയപ്പെടുത്തി ചിലി ഫൈനലില്‍

സോച്ചി: അധിക സമയത്തും നിശ്ചിത സമയത്തും തുണക്കാതെ പോയ ഭാഗ്യം ചിലിയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തുണച്ചു.

ഗോളെന്നുറപ്പിച്ച ഒട്ടേറെ അവസരങ്ങളും ന്യായമായ ഒരു പെനല്‍റ്റിയും നഷ്ടമായ അവരെ ഷൂട്ടൗട്ടില്‍ ക്ലോഡിയോ ബ്രാവോ ഒറ്റയ്ക്ക് തോളിലേറ്റി. പോര്‍ച്ചുഗലിന്റെ ആദ്യ മൂന്നു കിക്കുകളും തടഞ്ഞിട്ട ബ്രാവോ ചിലെയെ കോണ്‍ഫെഡറേഷന്‍ കപ്പ് ഫൈനലിലെത്തിച്ചു.

നിശ്ചിത സമയത്തും അധിക സമയത്തും ഗോളില്ലാ സമനിലയില്‍ നിന്ന കളിയില്‍ ഷൂട്ടൗട്ടില്‍ ചിലിയുടെ ജയം 30ന്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ചിലി ഇന്നത്തെ ജര്‍മനിമെക്‌സിക്കോ രണ്ടാം സെമിഫൈനല്‍ മല്‍സര വിജയികളെ നേരിടും.

Top