ചില്‍ഡ്രന്‍സ് പാര്‍ക്കിലെ കിടിലന്‍ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി

ഷാഫി സംവിധാനം ചെയ്യുന്ന ‘ചില്‍ഡ്രന്‍സ് പാര്‍ക്ക്’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടു. കണ്ണാംതുമ്പി എന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ്, റിമി ടോമി, മൃദുല വാര്യര്‍, സഹീര്‍ ബാദുഷ എന്നിവര്‍ചേര്‍ന്നാണ്.

ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് റാഫിയാണ്. വിഷ്ണു ഉണ്ണികൃഷ്ണന്‍, ധ്രുവന്‍, ഷറഫുദീന്‍ എന്നിവരാണ് ചിത്രത്തിലെ നായകമ്മാര്‍. ഗായത്രി സുരേഷ്, മാനസ രാധാകൃഷ്ണന്‍, സൗമ്യ മേനോന്‍ എന്നിവര്‍ നായികമാരായി എത്തുന്നു.

മധു, റാഫി, ധര്‍മജന്‍, ശ്രീജിത്ത് രവി, ശിവജി ഗുരുവായൂര്‍, നോബി, ബേസില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ചിത്രം നിര്‍മ്മിക്കുന്നത് രൂപേഷ് ഓമനയും മിലന്‍ ജലീലും ചേര്‍ന്നാണ്.

Top