ബിആര്‍ഡി ആശുപത്രിയില്‍ കുട്ടികള്‍ മരിച്ച സംഭവം, യുപി ആരോഗ്യമന്ത്രിയുടെ വീടിനു നേര്‍ക്കു ചീമുട്ടയേറ്

അലഹബാദ്: യുപിയിലെ ആരോഗ്യമന്ത്രി സിദ്ധാര്‍ഥ് നാഥ് സിംഗിന്റെ വീടിനുനേരെ സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ ചീമുട്ടയും തക്കാളിയുമെറിഞ്ഞ് പ്രതിഷേധിച്ചു.

ഗോരഖ്പുരിലെ ബിആര്‍ഡി ആശുപത്രിയില്‍ കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ വീടിനുനേരെ മുട്ടയെറിഞ്ഞത്.

എല്ലാ ഓഗസ്റ്റിലും ബിആര്‍ഡി ആശുപത്രിയില്‍ നിരവധി കുട്ടികള്‍ മരിക്കാറുണ്ടെന്ന സിദ്ധാര്‍ഥ് നാഥ് സിംഗിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന വിവാദമാകുകയും ചെയ്തിരുന്നു.

അതേസമയം, മസ്തിഷ്‌കജ്വരം ബാധിച്ച 12 കുട്ടികള്‍ ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായി മരിച്ചതോടെ ആശുപത്രിയില്‍ മരിച്ച കുട്ടികളുടെ എണ്ണം 72 ആയി.

Top