Children in conflict zones are out of school, UNICEF report

ന്യൂയോര്‍ക്: സംഘര്‍ഷ ഭൂമികളില്‍ വിദ്യാലയം നിഷേധിക്കപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 7.5 കോടി കുരുന്നുകളുണ്ടെന്ന് യൂനിസെഫ് റിപ്പോര്‍ട്ട്. മൂന്നിനും 18നുമിടയില്‍ പ്രായമുള്ള 46.2 കോടി കുട്ടികളാണ് കടുത്ത സംഘട്ടനങ്ങള്‍ അരങ്ങേറുന്ന നാടുകളിലുള്ളത്. ഇവരിലേറെയും പതിവായി വിദ്യാലയങ്ങളിലത്തൊത്തവരുമാണ്.

അഞ്ചു വര്‍ഷമായി ആഭ്യന്തര യുദ്ധം ശക്തമായി തുടരുന്ന സിറിയയില്‍ 6,000 വിദ്യാലയങ്ങളാണ് തകരുകയോ ഉപയോഗ ശൂന്യമാവുകയോ ചെയ്തത്.

കിഴക്കന്‍ യുക്രെയ്‌നില്‍ അഞ്ചിലൊന്ന് വിദ്യാലയങ്ങളും അടച്ചിട്ടനിലയിലാണ്. അഭയാര്‍ഥികളില്‍ മഹാഭൂരിപക്ഷവും അക്ഷര സൗഭാഗ്യം നിഷേധിക്കപ്പെട്ടവരാണെന്നും മറ്റുള്ളവരെ അപേക്ഷിച്ച് ഇവര്‍ക്ക് വിദ്യാഭ്യാസ നിഷേധത്തിന് അഞ്ചിരട്ടി സാധ്യതയുണ്ടെന്നും ഇസ്തംബൂളില്‍ മേയ് 22, 23 തീയതികളില്‍ നടക്കുന്ന ലോക മാനവിക സമ്മേളനത്തിന് മുന്നോടിയായി പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു.

ഒരു വര്‍ഷത്തിലേറെ വിദ്യാലയങ്ങളില്‍നിന്ന് വിട്ടുനില്‍ക്കേണ്ടിവരുന്ന കുട്ടികളിലേറെയും പിന്നീട് വിദ്യാഭ്യാസത്തിലേക്ക് തിരിച്ചെത്താറില്ല. ആണ്‍കുട്ടികളെ അപേക്ഷിച്ച് ഇടക്ക് വിദ്യാഭ്യാസം നിര്‍ത്താന്‍ രണ്ടര ഇരട്ടി സാധ്യത കൂടുതലാണ് പെണ്‍കുട്ടികള്‍ക്കെന്നും റിപ്പോര്‍ട്ടിലുണ്ട്.

വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട കുട്ടികള്‍ക്ക് പരമാവധി സഹായമത്തെിക്കുകയെന്ന ലക്ഷ്യത്തോടെ 400 കോടി ഡോളര്‍ പ്രാഥമിക ഫണ്ട് സമ്മേളനത്തില്‍ പ്രഖ്യാപിക്കുന്നുണ്ട്.

Top