സൗദി അറേബ്യയില്‍ കുട്ടികള്‍ക്ക് സ്റ്റേഡിയങ്ങളിലും കളിസ്ഥലങ്ങളിലും പ്രവേശിക്കാന്‍ അനുമതി

ജിദ്ദ: സൗദി അറേബ്യയില്‍ കുട്ടികള്‍ക്ക് സ്റ്റേഡിയങ്ങളിലും കളിസ്ഥലങ്ങളിലും പ്രവേശിക്കാന്‍ അനുമതി. രാജ്യത്ത് 12 ന് താഴെയുള്ള കുട്ടികള്‍ക്ക് സ്റ്റേഡിയങ്ങളിലും കളിസ്ഥലങ്ങളിലും പ്രവേശനം അനുവദിക്കുമെന്ന് സൗദി കായിക മന്ത്രാലയം അറിയിച്ചു.

സൗദിയില്‍ അംഗീകരിച്ച കോവിഡ് പ്രതിരോധ വാക്‌സീന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ കുട്ടികളോടൊപ്പം ഉണ്ടായിരിക്കണം. സ്റ്റേഡിയങ്ങളിലും മറ്റു കായിക സൗകര്യങ്ങളിലും പ്രവേശിക്കുന്നതിന് മന്ത്രാലയം പുറപ്പെടുവിച്ച കൊറോണ വൈറസ് മുന്‍കരുതല്‍ നടപടികളുടെയും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും ഭാഗമാണിത്. അതെ സമയം സ്റ്റേഡിയത്തിലിരിക്കുമ്പോള്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി .

 

Top