ബോബി ചെമ്മണ്ണൂര്‍ വിലകൊടുത്തു വാങ്ങിയ തര്‍ക്ക ഭൂമി വേണ്ടെന്ന് കുട്ടികള്‍

തിരുവനന്തപുരം: ബോബി ചെമ്മണ്ണൂര്‍ വിലകൊടുത്ത് വാങ്ങിയ നെയ്യാറ്റിന്‍കരയിലെ തര്‍ക്ക ഭൂമി വേണ്ടെന്ന് മരിച്ച രാജന്റെയും അമ്പിളിയുടേയും മക്കള്‍. ബോബി ചെമ്മണ്ണൂര്‍ കാണിച്ച മനസിന് നന്ദിയുണ്ട്. നിയമപരമായി വില്‍ക്കാനോ വാങ്ങാനോ കഴിയാത്ത ഭൂമിയാണിത്. സര്‍ക്കാരാണ് ഭൂമി വാങ്ങി നല്‍കേണ്ടത്. വസന്തയുടെ കൈയ്യില്‍ അവരുടെ ഭൂമിയാണെന്നതിന് തെളിവില്ല.

സര്‍ക്കാരാണ് ഞങ്ങള്‍ക്ക് നല്‍കേണ്ടതെന്നും ഭൂമി വിറ്റത് നിയമപരമായി തെറ്റാണെന്നും രാജന്റെ മകന്‍ പ്രതികരിച്ചു. ഉടമയായ വസന്തയില്‍ നിന്നും ബോബി ചെമ്മണ്ണൂര്‍ ഇന്ന് രാവിലെയാണ് ഭൂമി വില കൊടുത്ത് വാങ്ങിയത്. രാജന്റെയും അമ്പിളിയുടേയും കുട്ടികള്‍ക്ക് നല്‍കാന്‍ വേണ്ടയാണ് ഭൂമി വാങ്ങുന്നതെന്നായിരുന്നു ബോബി ചെമ്മണ്ണൂര്‍ അറിയിച്ചിരുന്നത്.

Top