അമേരിക്കയില്‍ 12-15 വയസ് വരെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ അനുമതി

വാഷിങ്ടണ്‍: അമേരിക്കയില്‍ 12 മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാന്‍ അനുമതിയായി. ഫൈസര്‍ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) അനുമതി നല്‍കിയത്. 12-15 വയസ്സിനിടയിലുള്ള കുട്ടികളില്‍ നടത്തിയ പരീക്ഷണത്തില്‍ ഫൈസര്‍ വാക്‌സിന്‍ മികച്ച ഫലം നല്‍കിയതിന് പിന്നാലെയാണ് അനുമതി ലഭിച്ചത്.

വാക്‌സിന്‍ കുത്തിവെപ്പിനുള്ള ഫെഡറല്‍ വാക്‌സിന്‍ ഉപദേശക സമിതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയ ഉടന്‍ കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ ആരംഭിക്കും. 16 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കാന്‍ അമേരിക്ക നേരത്തെ അനുമതി നല്‍കിയിരുന്നു.

കോവിഡിനെതിരേയുള്ള പോരാട്ടത്തിലെ നിര്‍ണായക നിമിഷമാണിതെന്ന് ഫൈസര്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. ബില്‍ ഗ്രൂബെര്‍ പറഞ്ഞു. കോവിഡിനെതിരേയുള്ള പോരാട്ടത്തിലെ സുപ്രധാന ഘട്ടമാണിതെന്നാണ് എഫ്ഡിഎ കമ്മീഷണര്‍ ജാനറ്റ് വുഡ്‌കോക്ക് അഭിപ്രായപ്പെട്ടത്.

 

Top