പതിനാലുകാരിയായ മകളെ പീഡിപ്പിച്ചു; ലിവ് ഇൻ പങ്കാളിക്കെതിരെ യുവതി

തിനാലുകാരിയായ മകളെ പീഡിപ്പിച്ചെന്നാരോപിച്ച് ലിവ് ഇൻ പങ്കാളിക്കെതിരെ പരാതിയുമായി യുവതി. ഇരുപത്തിയേഴുകാരനായ പങ്കാളി താനില്ലാത്ത സമയത്ത് മകളെ നിരവധി തവണ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. പഞ്ചാബിലെ ലൂധിയാനയിലാണ് സംഭവം

2000ത്തിലാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. ഈ ബന്ധത്തിൽ ഒരു പെൺകുട്ടിയ്ക്ക് ഇവർ ജന്മം നൽകി. നാല് വർഷം മുമ്പ് ഭർത്താവുമായി അകന്ന ഇവർ മകൾക്കൊപ്പം മറ്റൊരു വീട്ടിലേക്ക് താമസം മാറി. ഇവിടെ താമസിക്കുന്നതിനിടെയാണ് ലൂധിയാനയിൽ നിന്നുള്ള ഒരു കർഷകനെ ഇവർ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. പിന്നീട് ഒരുമിച്ച് താമസിക്കാനും ആരംഭിക്കുകയായിരുന്നു.ഇയാളാണ് യുവതി ഇല്ലാത്ത നേരത്ത് മകളെ പലതവണ പീഡനത്തിനിരയാക്കിയത്‌.

Top