ശിശുക്ഷേമ സമിതിക്ക് കുട്ടികളെ കൈമാറിയ സംഭവം ; മര്‍ദ്ദനത്തിന് പിതാവ് അറസ്റ്റില്‍

തിരുവനന്തപുരം : തിരുവനന്തപുരം കൈതമുക്കിലെ പുറമ്പോക്കില്‍ താമസിച്ചിരുന്ന ശിശുക്ഷേമ സമിതി ഏറ്റെടുത്ത നാല് കുട്ടികളുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെ ഉപദ്രവിച്ചെന്ന പരാതിയിലാണ് ഇവരുടെ അച്ഛനായ കുഞ്ഞിമോനെ വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ആറ് കുഞ്ഞുങ്ങളുള്ള ഈ അമ്മ കൈതമുക്കിലെ പുറമ്പോക്കിലായിരുന്നു താമസം. ഫ്‌ലക്‌സും തുണിയും വച്ച് മറച്ച കൂരയില്‍ ആറു കുഞ്ഞുങ്ങളെയും കൊണ്ട് യുവതി താമസിച്ചിരുന്നത്. മൂത്ത കുട്ടിക്ക് ഏഴ് വയസ്സും ഏറ്റവും ഇളയ ആള്‍ക്ക് മൂന്ന് മാസം മാത്രവുമാണ് പ്രായം. മദ്യപാനിയായ ഭര്‍ത്താവ് കുഞ്ഞുമോന്‍ ഭക്ഷണത്തിനുള്ള വക തരാറുണ്ടായിരുന്നില്ല.

തങ്ങളെയും അമ്മയെയും അച്ഛന്‍ സ്ഥിരമായി മര്‍ദ്ദിക്കുറാണ്ടായിരുന്നെന്ന് കുട്ടികള്‍ ശിശുക്ഷേമ സമിതിക്ക് മൊഴി നല്‍കിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ അച്ഛന്‍ കുഞ്ഞുമോനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഡി.ജി.പിക്കും സര്‍ക്കാറിനും ശിശുക്ഷേമ സമിതി ശിപാര്‍ശ നല്‍കിയിരുന്നു.

Top