രണ്ടേകാല്‍ വയസുള്ള കുഞ്ഞിന് മര്‍ദ്ദനം; അംഗനവാടി അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

kidnap

പോത്തന്‍കോട്: രണ്ടേകാല്‍ വയസ്സുള്ള കുഞ്ഞിന് അംഗനവാടിയില്‍ ക്രൂരമര്‍ദ്ദനം. മംഗലപുരം പഞ്ചായത്തിലെ മണിയന്‍വിളാകം 126-ാം നമ്പര്‍ അങ്കണവാടിയിലാണ് സംഭവം. കുട്ടിയെ അതിക്രൂരമായി മര്‍ദ്ദിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അംഗനവാടി അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു.

അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപിക ഷീലയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കുട്ടി ശുചിമുറിയില്‍ വച്ച് വികൃതി കാണിച്ചു എന്ന് പറഞ്ഞാണ് കുഞ്ഞിനെ അടിച്ചത്. കൈയിലും കാലിലും അടി കൊണ്ട് പൊട്ടിയ പാടുകളുണ്ട്. സംഭവത്തില്‍ അധ്യാപികയെ പിരിച്ചുവിട്ടു. മുരുക്കുംപുഴ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനാണ് മര്‍ദ്ദനമേറ്റത്. കൂടാതെ താത്ക്കാലിക ആയയായ കൃഷ്ണമ്മയെ പിരിച്ചുവിടുകയും ചെയ്തു.

സംഭവത്തെ തുടര്‍ന്ന് ചേര്‍ന്ന രക്ഷാകര്‍ത്താക്കളുടെ യോഗത്തില്‍ അധ്യാപിക കുറ്റം ഏറ്റു പറഞ്ഞു. എന്നാല്‍ അംഗനവാടി അധികൃതര്‍ സംഭവം നിസാരവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ മംഗലപുരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Top