പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം:വ്യവസായി അറസ്റ്റിൽ

കണ്ണൂര്‍: കണ്ണൂര്‍ തലശ്ശേരിയിൽ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം.പ്രമുഖ വ്യവസായി അറസ്റ്റിൽ. തലശ്ശേരി സ്വദേശിയും പ്രമുഖ വ്യവസായിയുമായ ഷറാറ ഷറഫുദ്ദീന്‍ ആണ് അറസ്റ്റിലായത്. ഷറാറ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനാണ് ഇയാൾ.

കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പെൺകുട്ടിയുടെ ഇളയമ്മയും ഭര്‍ത്താവും ചേര്‍ന്ന് ധര്‍മ്മടത്ത് നിന്നും കുട്ടിയെ കൊണ്ടുപോകുകയായിരുന്നു. ഇളയമ്മക്ക് പല്ല് വേദനയാണെന്നും ഡോക്ടറെ കാണിക്കാൻ കൂടെ വരണമെന്നും പറഞ്ഞാണ് പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ കയറ്റിയത്. എന്നാൽ, പിന്നീട് ഇവര്‍ തലശ്ശേരിയിലെ ഷറാറ ഷറഫുദ്ദീന്റെ വീട്ടിലേക്ക് എത്തിക്കുകയായിരുന്നു.

ഓട്ടോയിലുള്ള പെണ്‍കുട്ടിയെ കണ്ട ഷറഫുദ്ദീൻ പ്രതികൾക്ക് വീടും പണവും വാഗ്ദാനം ചെയ്യുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകൾ. പത്ത് ദിവസത്തേക്കാണ് കുട്ടിയെ വിട്ടു നൽകണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടത്. അതിന് ശേഷം, മറ്റൊരിടത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.

Top