ട്വിറ്റര്‍ പോക്‌സോ നിയമം ലംഘിച്ചെന്ന് ബാലാവകാശ കമ്മീഷന്റെ പരാതി

ന്യൂഡല്‍ഹി: ട്വിറ്ററിനെതിരായ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ പരാതിയില്‍ കേസെടുത്ത് ഡല്‍ഹി പൊലീസ്. തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നും പോക്‌സോ നിയമം ലംഘിച്ചെന്നുമുള്ള പരാതിയിലാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്.

കുട്ടികളുടെ അശ്ലീല വീഡിയോകളുടെ ലിങ്കുകള്‍ ട്വിറ്ററിലുണ്ടെന്നാണ് ദേശീയ ബാലാവകാശ കമ്മീഷന്റെ പരാതി. സംഭവത്തെ തുടര്‍ന്ന് കുട്ടികള്‍ ട്വിറ്റര്‍ ഉപയോഗിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നത് വരെ കുട്ടികള്‍ക്ക് ട്വിറ്ററില്‍ പ്രവേശനം നല്‍കരുതെന്നാണ് ബാലാവകാശ കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

 

Top