ദുരന്ത നിവാരണ സേനയ്ക്ക് സല്യൂട്ട്; ബീഹാറില്‍ കുഴല്‍ കിണറില്‍ വീണ കുരുന്നിന് പുതുജീവന്‍

പാറ്റ്‌ന: ബീഹാറില്‍ കുഴല്‍കിണറില്‍ വീണ കുരുന്നിന് പുതു ജീവന്‍. 29 മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ സനയെന്ന മൂന്നു വയസുകാരിയെ രക്ഷാപ്രവര്‍ത്തകര്‍ 110 അടി താഴ്ച്ചയുള്ള കുഴല്‍ കിണറില്‍ നിന്നും പുറത്തെടുത്തു.

ചൊവാഴ്ച്ചയാണ് കളിക്കുന്നതിനിടെ തുറന്ന് കിടന്ന കുഴല്‍ കിണറില്‍ കുട്ടി കാല്‍ വഴുതി വീണത്. ചൈത്തി ദുര്‍ഗാ മന്ദിറിനു സമീപം താമസിക്കുന്ന നച്ചികേത് സായുടെ മകളാണ് സന. ഇയാള്‍ ബാങ്ക് ഉദ്യോഗസ്ഥനാണ്.

110 അടി താഴ്ച്ചയുള്ള കിണറില്‍ 43 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങി കിടന്നത്. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവരെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അഭിനന്ദിച്ചു.

Top