ബാലപീഡന കേസ്; ചൈനയില്‍ കോടീശ്വരന്‍ അറസ്റ്റില്‍

ബീജിങ്: ചൈനയില്‍ കോടീശ്വരന്‍ വാങ് സെന്‍ഹുവയെ ബാലപീഡന കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചൈനയില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖ സ്ഥാപനമായ ഫ്യൂച്വര്‍ ലാന്റ് ഡവലപ്‌മെന്റ് ഹോള്‍ഡിംഗ്‌സ് എന്ന സ്ഥാപനത്തിന്റെ ചെയര്‍മാനാണ് അറസ്റ്റിലായത്.

ഫോര്‍ബ്സ് പട്ടിക പ്രകാരം ലോകത്തെ 478-ാമത്തെയും ഏഷ്യയിലെ 108-ാമത്തെയും ധനികനാണ് ഇയാള്‍.2019 ലെ കണക്ക് പ്രകാരം 420 കോടി യുഎസ് ഡോളറാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം.

ഇദ്ദേഹത്തിനൊപ്പം സൂ എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിന് ഇരയായ ബാലികയുടെ അമ്മയുടെ പരാതിയിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. മകളെ സൂ സിയാങ്‌സു പ്രവിശ്യയില്‍ നിന്ന് ഷാങ്ഹായിയിലേക്ക് തട്ടിക്കൊണ്ടുപോയെന്നും വാങ്ങിനൊപ്പം ചേര്‍ന്ന് പീഡിപ്പിച്ചെന്നുമാണ് പരാതി.

Top