പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; യുവാവും സ്ത്രീയും പിടിയില്‍

ആലപ്പുഴ : പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ യുവതി അടക്കം രണ്ടു പേര്‍ പൊലീസിന്റെ പിടിയില്‍. പത്തനംതിട്ട കൊടുമണ്‍ സതീഷ് ഭവനത്തില്‍ ഹരികൃഷ്ണന്‍ (24), എഴുപുന്ന എരമല്ലൂര്‍ പടിഞ്ഞാറെ കണ്ണുകുളങ്ങരയില്‍ ലത (46) എന്നിവരാണ് പിടിയിലായത്.

പെയിന്റിങ് തൊഴിലാളിയായ ഹരികൃഷ്ണന്‍ ചേര്‍ത്തല സ്വദേശിയായ പതിനഞ്ചുകാരിയെ പരിചയപ്പെടുകയും എരമല്ലൂരില്‍ ലതയുടെ വീട്ടില്‍ കൊണ്ടുവന്ന് പീഡിപ്പിക്കുകയുമായിരുന്നു. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡനം ആവര്‍ത്തിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

വിവരം അറിഞ്ഞ പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് കേസ് അരൂര്‍ പൊലീസിന് കൈമാറി. പോക്സോ നിയമപ്രകാരം ഇരുവര്‍ക്കുമെതിരെ കേസ് എടുത്തു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

child rape arrested 2

Top