പൂജപ്പുര ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് നാല് കുട്ടികള്‍ ചാടിപ്പോയതായി പരാതി

തിരുവനന്തപുരം: പൂജപ്പുര ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് നാല് കുട്ടികള്‍ ചാടിപ്പോയതായി പരാതി. ഇന്ന് ഉച്ചയ്ക്ക് 12.30 യോടെയാണ് സംഭവം. 17 വയസുള്ള നാല് അന്തേവാസികളാണ് ചാടിപ്പോയതെന്ന് പൂജപ്പുര പോലീസ് അറിയിച്ചു.

മുന്‍പും ഈ കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ചാടി പോയിട്ടുണ്ട്. നിരവധി സമാനസംഭവങ്ങള്‍ അരങ്ങേറിയിട്ടും ചില്‍ഡ്രന്‍സ് ഹോമിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ നടപടിയെടുക്കാത്തതില്‍ വിമര്‍ശനം ഉയരുകയാണ്. പൂജപ്പുര പോലീസ് കുട്ടികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Top