ബാലവിവാഹം ;മാതാപിതാക്കള്‍ക്കും വരനുമെതിരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് കേസെടുത്തു

child-marriage

കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ ബാലവിവാഹം നടത്തിയ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും വരനുമെതിരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ്  കേസെടുത്തു. നവംബര്‍ 18 നാണ് 17 വയസ്സുള്ള പെണ്‍കുട്ടിയുടെ വിവാഹം നടത്തിയത്.

മതസ്ഥാപനത്തില്‍ വെച്ചായിരുന്നു വിവാഹം സംഘടിപ്പിച്ചത്.ജില്ലാ ശിശു സംരക്ഷണ വകുപ്പിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ വിവാഹം നടന്നതായി സ്ഥിരീകരിച്ചു. തുടര്‍ന്ന് പൊലീസില്‍ പരാതി കൈമാറുകയായിരുന്നു.കണ്ണൂര്‍ പെരിങ്ങത്തൂര്‍ സ്വദേശിയാണ് വരന്‍. ശൈശവ വിവാഹ നിരോധന നിയമ പ്രകാരമാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പോക്‌സോ ചുമത്തിയേക്കും.

Top