child labour control bill passed at loksabha

ന്യൂഡല്‍ഹി: ശക്തമായ എതിര്‍പ്പുകള്‍ക്കിടെ ബാലവേല നിയന്ത്രണ നിരോധന ബില്‍ ഭേദഗതി ലോക്‌സഭയില്‍ പാസാക്കി. വീടുകളിലെ സ്വയം തൊഴില്‍, ചെറുകിട വ്യവസായം തുടങ്ങിയവയിലൊക്കെ, സ്‌ക്കൂള്‍ സമയത്തിനു ശേഷം വിദ്യാര്‍ഥികള്‍ക്ക് സഹായിക്കാം എന്നതാണ് പുതിയ ഭേദഗതി.

ചില ലോക്‌സഭാംഗങ്ങളുടെയും ബാലാവകാശ പ്രവര്‍ത്തകരുടെയും യൂണിസെഫിന്റെയുമൊക്കെ എതിര്‍പ്പുകള്‍ മറികടന്നാണ് ബില്‍ പാസാക്കിയത്.

പുതിയ ഭേദഗതി ഗുണത്തേക്കാളേറെ ദോഷങ്ങളാകും ഉണ്ടാക്കുകയെന്നും ബാലവേലക്ക് കുട്ടികള്‍ ഇരയാക്കപ്പെടുമെന്നുമാണ് ഇതിനെ എതിര്‍ക്കുന്നവരുടെ വാദം.

കുടുംബത്തെ സഹായിക്കുന്നതിനപ്പുറത്ത് 14 വയസില്‍ താഴെയുള്ള കുട്ടികള്‍ ജോലികളിലേര്‍പ്പെട്ടാല്‍ മാതാപിതാക്കള്‍ ശിക്ഷയനുഭവിക്കേണ്ടി വരുമെന്ന് ഭേദഗതി ബില്ലിലും അനുശാസിക്കുന്നുണ്ട്.

ഭേദഗതികളോടെയുള്ള ബില്‍, കുട്ടികളെ ചൂഷണം ചെയ്യുന്നതിലേക്ക് നയിക്കുമെന്നും, സ്‌ക്കൂളുകളില്‍ നിന്ന് വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കുന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ വര്‍ധിക്കുമെന്നും യൂണിസെഫ് അടക്കമുള്ള സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Top