മലപ്പുറം പെരിന്തല്‍മണ്ണയില്‍ തോട്ടില്‍ വീണ് രണ്ടര വയസുകാരന്‍ മുങ്ങിമരിച്ചു

drown-death

മലപ്പുറം: മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് രണ്ടരവയസുകാരന്‍ മരിച്ചു. പെരിന്തല്‍മണ്ണയ്ക്കടുത്ത് കരിങ്കല്ലത്താണിയിലാണ് വീടിന് സമീപത്തുള്ള തോട്ടില്‍ വീണ് കുട്ടി മുങ്ങിമരിച്ചത്.

താഴേക്കോട് കൂരിക്കുണ്ടില്‍ തോട്ടാശേരി ഷംസുദ്ദീന്‍ ഷാഹിന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷാമില്‍ ആണ് മരിച്ചത്.

ഇന്ന് രാവിലെ പത്ത് മണിയോടെ വീടിന് മുന്നില്‍ നിന്നും കളിക്കുകയായിരുന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് തോട്ടില്‍ ഒഴുക്കില്‍പ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Top