നാണയം വിഴുങ്ങി കുട്ടി മരിച്ച സംഭവം; ആലുവ ആശുപത്രിയ്ക്കു മുന്നില്‍ അമ്മയും ബന്ധുക്കളും സമരത്തില്‍

കൊച്ചി: ആലുവയില്‍ നാണയം വിഴുങ്ങി മൂന്ന് വയസുകാരന്‍ മരിച്ച സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ അമ്മയും ബന്ധുക്കളും സമരം ആരംഭിച്ചു. ആലുവ ജില്ലാ അശുപത്രിക്ക് മുന്നിലാണ് അനിശ്ചതകാല സമരം നടത്തുന്നത്.

മൂന്നു വയസുകാരനായ മകന്റെ യഥാര്‍ത്ഥ മരണ കാരണം അറിയണമെന്നാണ് അമ്മ നന്ദിനിയുടെ പ്രധാന ആവശ്യം. ഒപ്പം കുറ്റക്കാരായവര്‍ക്ക് എതിരെ നിയമ നടപടിയും വേണം. അതു ലഭിക്കും വരെ ആശുപത്രിക്കു മുന്നില്‍ ഈ സമരം തുടരുമെന്നും നന്ദിനി പറഞ്ഞു.

മരിച്ച പൃഥ്വിരാജിന്റെ അമ്മൂമ്മയടക്കമുളള ബന്ധുക്കളോടൊപ്പമാണ് നന്ദിനി സമരം ചെയ്യുന്നത്. രാവിലെ മുതല്‍ വൈകുന്നേരം വരെയാണ് സത്യാഗ്രഹം. നാണയം വിഴുങ്ങിയതിനെ തുടര്‍ന്ന് ഈ മാസം ഒന്നാം തിയ്യതിയാണ് മൂന്ന് വയസുകാരന്‍ പൃഥിരാജിനെ ആലുവ ജില്ല ആശുപത്രിയിലെത്തിച്ചത്.

ഇവിടെ നിന്നും എറണാകുളം ജനറല്‍ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളേജിലുമെത്തിച്ചു. എന്നാല്‍ കുഞ്ഞിനെ കിടത്തി നിരീക്ഷിക്കാന്‍ പോലും അധികൃതര്‍ തയ്യാറായില്ലെന്നാണ് ആരോപണം

Top