അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; ഈ വര്‍ഷം ഇത് രണ്ടാമതേത്‌

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. വെള്ളക്കുളം ഊരില്‍ വീരക്കല്‍മേട്ടില്‍ മുരുകന്‍ പാപ്പാ ദമ്പതികളുടെ രണ്ട് വയസ് പ്രായമുള്ള പെണ്‍കുഞ്ഞ് ഭുവനേശ്വരിയാണ് മരിച്ചത്.

ഉച്ചയോടെ കുഞ്ഞ് അപസ്മാര ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നുവെന്നാണ് വിവരം.വീട്ടില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്.

ഈ വര്‍ഷം ഇത് രണ്ടാമത്തെ മരണമാണ് അട്ടപ്പാടിയില്‍ സംഭവിക്കുന്നത്. ജനുവരി പത്തിന് പുതൂര്‍ നടുമുള്ളി ഊരിലെ ഈശ്വരി – കുമാര്‍ ദമ്പതികളുടെ മൂന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്.

 

Top