അട്ടപ്പാടിയില്‍ 21 ദിവസം പ്രായമുള്ള നവജാത ശിശു മരിച്ചു

പാലക്കാട് : അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരിച്ചു. നല്ലശിങ്ക ഊരിലെ രാജമ്മ-നഞ്ചന്‍ ദമ്പതികളുടെ 21 ദിവസം പ്രായമുള്ള ആണ്‍ക്കുട്ടിയാണ് മരിച്ചത്.

ഏഴാം മാസത്തിലാണ് രാജമ്മ പ്രസവിച്ചത്. മലപ്പുറം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. ഈ വര്‍ഷം അട്ടപ്പാടിയില്‍ മരിക്കുന്ന ഏഴാമത്തെ നവജാത ശിശുവാണിത്.

Top