കൊച്ചി: എറണാകുളം ഏലൂരില്‍ രണ്ടരവയസുകാരന്‍ അമ്പാടിയുടെ മുങ്ങിമരണവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റില്‍. അറസ്റ്റിലായവരില്‍ രണ്ട് കന്യാസ്ത്രീകളും ഉള്‍പ്പെടുന്നു.
ഡേ കെയര്‍ സെന്ററിന്റെ ചുമതലക്കാരായ സിസ്റ്റര്‍ മരിയയും സിസ്റ്റര്‍ മരിയ തങ്കവും ഡേ കെയര്‍ സെന്ററിലെ ആയ കുഞ്ഞമ്മയും ആണ് അറസ്റ്റിലായത്. ഡേ കെയര്‍ നടത്തിപ്പിലെ അനാസ്ഥയുടെ പേരിലാണ് അറസ്റ്റ്.


