ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂരിലെ ക്യാമ്പില്‍ രണ്ടരവയസുകാരിക്ക് ദാരുണാന്ത്യം

ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ തിരുവന്‍വണ്ടൂരിലെ ക്യാമ്പില്‍ കഴിഞ്ഞിരുന്ന രണ്ടരവയസുകാരി മരിച്ചു. സുനില്‍ കുമാര്‍- അനുപമ ദമ്പതികളുടെ മകള്‍ അനവദ്യയാണ് മരിച്ചത്.

ക്യാമ്പിലെത്തിക്കുമ്പോള്‍ കുട്ടിക്ക് കടുത്തപനി ഉണ്ടായിരുന്നു. പിന്നീട് രോഗം മൂര്‍ച്ഛിച്ച് മസ്തിഷ്‌കജ്വരമാവുകയായിരുന്നു.

അടൂരിലെ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Top