വിളപ്പില്‍ശാലയില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം

child died

തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടത്.കുഞ്ഞിന്റെ ശരീരം തെരുവ് നായ്ക്കള്‍ കടിച്ച് കീറിയ അവസ്ഥയിലായിരുന്നു.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആണ് ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവം അന്വേഷിച്ച് വരികയാണെന്നും പോര്‍സ്റ്റുമാര്‍ട്ടം ഉള്‍പ്പെടെ തുടര്‍ന്ന് നടപടികള്‍ നാളെ ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.

Top