കൊച്ചിയില്‍ പിഞ്ചുകുഞ്ഞിന് ഡേ കെയറില്‍ ക്രൂര പീഡനം ; ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചി: പിഞ്ചുകുഞ്ഞിന് ഡേ കെയറില്‍ ക്രൂര പീഡനം. പാലാരിവട്ടത്തെ കളിവീട് ഡേ കെയറിലാണ് സംഭവം. സ്ഥാപനത്തിന്റെ ഉടമ കുട്ടിയെ നിരന്തരം മര്‍ദിക്കാറുണ്ടെന്ന് ഡേ കെയറിലെ ജീവനക്കാരി പറഞ്ഞു.

സ്വകാര്യ ചാനല്‍ വഴി പീഡന ദൃശ്യങ്ങള്‍ പുറത്തായതോടെ പ്രതിഷേധവുമായി രക്ഷകര്‍ത്താക്കള്‍ രംഗത്തെത്തി. ഇതേത്തുടര്‍ന്ന് സ്ഥാപനത്തിന്റെ നടത്തിപ്പുകാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരും സ്ഥലത്തെത്തി പരിശോധന നടത്തി.

Top