ദത്തെടുത്ത കുട്ടിക്ക് ക്രൂരപീഡനം, കുഞ്ഞിനെ ശിശുക്ഷേമ സമിതി തിരികെ വാങ്ങി

തിരുവനന്തപുരം: ദത്ത് നല്‍കിയ കുട്ടിയെ ദമ്പതികള്‍ ക്രൂരമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് കുട്ടിയെ തിരികെ വാങ്ങി സംസ്ഥാന ശിശുക്ഷേമ സമിതി.

ആറ് വയസുകാരനായ സയാന്‍ എന്ന ബാലനെയാണ് ദത്ത് എടുത്ത ബംഗാളികള്‍ ദമ്പതികള്‍ ക്രൂരമായ ശാരീരിക പീഢനത്തിന് വിധേയമാക്കിയത്. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് ശിശുക്ഷേമ സമിതിയില്‍ നിന്നാണ് ബംഗാളി സ്വദേശികളും കേന്ദ്ര സര്‍ക്കാരിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായ സോമനാഥ് മുഖ്യപാധ്യ ,ജയന്തി ദമ്പതിമാര്‍ കുട്ടിയെ ദത്ത് എടുത്തത് .

കുട്ടി കടുത്ത ശാരീരികമായ പീഡനത്തിന് ഇരയാവുന്നതായി നാട്ടുകാര്‍ ശിശുക്ഷേമ സമിതി സെക്രട്ടറി എസ് പി ദീപക്കിനോട് പരാതിപ്പെടുകയായിരുന്നു.ഇതോടെ സാമൂഹ്യ പ്രവര്‍ത്തകരെ അന്വേഷണത്തിനായി ശിശുക്ഷേമസമിതി സമിതി നിയോഗിച്ചു.ഇവരുടെ അന്വേഷണത്തിലും പരാതി സത്യമെന്ന് തെളിഞ്ഞതോടെ പോലീസുമായി എത്തി ഇന്നലെ കുട്ടിയെ പട്ടത്തെ ദമ്പതികളുടെ വീട്ടില്‍ നിന്ന് കൈവശപെടുത്തുകയായിരുന്നു.

ദത്ത് എടുക്കല്‍ കരാര്‍ ലംഘിച്ച് കുട്ടിയെ പീഡിപ്പിച്ച ദമ്പതിമാരുടെ പേരില്‍ ക്രിമിനല്‍ കേസ് നല്‍കുമെന്ന് ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തിരികെ എടുത്ത കുട്ടിയെ മെഡിക്കല്‍ പരിശോധനയക്ക് വിധേയമാക്കി. നാളെ കുട്ടിയില്‍ നിന്ന് പോലീസ് മൊഴി എടുക്കും .

Top