കൊല്ലത്ത് ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച അറുപതുകാരന്‍ അറസ്റ്റില്‍

കൊല്ലം : ഒമ്പതു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അയല്‍വാസി അറസ്റ്റില്‍. കടക്കല്‍ സ്വദേശിയായ ചെല്ലപ്പനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ പ്രകാരം കേസെടുത്ത ചെല്ലപ്പനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മഴ പെയ്താല്‍ ചോരുന്ന വീടായതിനാല്‍ കുറച്ചുനാളുകളായി പെണ്‍കുട്ടിയും അമ്മയും മൂന്നരവയസുകാരിയായ സഹോദരിയും ചെല്ലപ്പന്റെ വീട്ടിലായിരുന്നു രാത്രിയില്‍ താമസിച്ചിരുന്നത്. ഉറങ്ങിക്കിടക്കുന്ന കുട്ടിയെ രാത്രിയില്‍ എടുത്തുകൊണ്ടുപോയാണ് പീഡനത്തിന് ഇരയാക്കിയിരുന്നത്.

പീഡനം തുടര്‍ച്ചയായപ്പോഴാണ് കുട്ടി അയല്‍വാസികളോടും ബന്ധുക്കളോടും വിവരം പറയുന്നത്. കുട്ടിയുടെ അയല്‍വാസി സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടി അയല്‍വാസികളോട് പറഞ്ഞു. സ്ഥലത്തെ അംഗനവാടി അധ്യാപിക മുഖേനയാണ് പീഡനവിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുന്നത്.

Top