ബാലപീഡനത്തെ പ്രോത്സാഹിക്കുന്ന 400 ലധികം ചാനലുകള്‍ നിരോധിച്ച് യൂട്യൂബ്

കുട്ടികളുടെ നഗ്ന വീഡിയോസ് പ്രചരിപ്പിക്കുകയും ബാലപീഡനം പ്രോല്‍സാഹിപ്പിക്കുന്നതുമായ ചാനലുകളും കമന്റുകളും നിരോധിച്ച് യുട്യൂബ്. 400ലധികം ചാനലുകളും പത്തു ലക്ഷത്തോളം കമന്റുകളുമാണ് യൂട്യൂബ് നീക്കം ചെയ്തിരിക്കുന്നത്. ബാലപീഡനളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിനായി വലിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് യുട്യൂബ് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

കുട്ടികളെ ലൈംഗിക റാക്കറ്റുകളിലേക്ക് എത്തിക്കുന്ന തരത്തിലുള്ള നിരവധി കമന്റുകളാണ് ഓരോ വീഡിയോകളുടേയും താഴെ വരുന്നുണ്ട്. പെട്ടെന്ന് നോക്കിയാല്‍ സ്വാഭാവികമായ വീഡിയോ ആണെന്ന് തോന്നുമെങ്കിലും ബാലപീഡനത്തെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോസാണ് യൂട്യൂബില്‍ പ്രചരിക്കുന്നതില്‍ പലതും. ഇതോടൊപ്പം അപകടകരമായ സാഹചര്യങ്ങളില്‍ കുട്ടികള്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്ന വീഡിയോകളും യുട്യൂബ് നിരോധിച്ചു.

Top