Chikungunya hasn’t killed anyone, says Delhi govt as it spars with L-G

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചിക്കുന്‍ഗുനിയയും ഡെങ്കിപ്പനിയും പടര്‍ന്നുപിടിക്കുന്നു.

ചിക്കുന്‍ഗുനിയ ബാധിച്ചു 15 പേരും ഡെങ്കിപ്പനി ബാധിച്ച് 18 പേരും മരിച്ചു.

2000ല്‍ അധികം പേരാണു സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ പനിബാധിച്ചു ചികില്‍സയില്‍ കഴിയുന്നത്. നഗരത്തില്‍ കൂടുതല്‍ പനിക്ലിനിക്കുകള്‍ ആരംഭിക്കാനും അവധിദിവസങ്ങളില്‍ ഒപി തുറന്നുപ്രവര്‍ത്തിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കൂടാതെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആയിരത്തിലധികം കിടക്കകളും അനുവദിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ പനി പടരുമ്പോഴും മന്ത്രിമാര്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനും വിനോദസഞ്ചാരത്തിനും പോയെന്നാണു ബിജെപിയുടെ ആരോപണം. ഫിന്‍ലാന്‍ഡ് സന്ദര്‍ശനത്തിനു പോയ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയോട് ഉടന്‍ തിരിച്ചുവരണമെന്നു ലഫ്റ്റനന്റ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മന്ത്രിമാരായ സത്യേന്ദ്ര ജയിനും കപില്‍ മിശ്രയും ഗവര്‍ണറെ കാണാനെത്തിയെങ്കിലും സന്ദര്‍ശനത്തിന് അനുമതി ലഭിച്ചില്ല.

Top