ചിക്കിംഗിന്റെ പത്താമത്തെ ഔട്ട്‌ലെറ്റ് മലേഷ്യയില്‍ പ്രവർത്തനം ആരംഭിച്ചു

മലേഷ്യ: മലേഷ്യയിൽ പത്താമത്തെ പുതിയ ഔട്ട്‌ലെറ്റിന്റെ പ്രവർത്തനം ചിക്കിംഗ് ആരംഭിച്ചു.

പെനാങിലെ ടെസ്‌കോ ബെര്‍ട്ടാമിലാണ് പുതിയ ഔട്ട്‌ലെറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്.

ഇ.എ.ക്വാണ്ടം എസ്ഡിഎന്‍ബിഎച്ച്ഡി (എംബിഐ ഇന്റര്‍നാഷണല്‍) എന്ന മലേഷ്യന്‍ കമ്പനിയുമായുള്ള മാസ്റ്റര്‍ ഫ്രാഞ്ചൈസി കരാറിന്റെ ഭാഗമായാണ് പുതിയ ഔട്ട്‌ലെറ്റുകള്‍ ആരംഭിച്ചത്.

ചൈന, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍, തായ്‌ലാന്റ്, വിയറ്റ്‌നാം, തായ്‌വാന്‍, മയാമിര്‍,കമ്പോഡിയ, ബ്രൂണേ എന്നീ രാജ്യങ്ങളില്‍ മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ അഞ്ഞൂറിലേറെ ഔട്ട്‌ലെറ്റുകളാണ് ഈ ഫ്രാഞ്ചൈസി എഗ്രിമെന്റ് വഴി ആരംഭിക്കുന്നത്.

നെതര്‍ലന്റിലും ഈസ്റ്റ് ആഫ്രിക്കയിലും ജനുവരിയില്‍ പുതിയ ഔട്ട് ലെറ്റുകള്‍ തുറക്കുമെന്ന് ചിക്കിംഗ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ മന്‍സൂര്‍ പറഞ്ഞു.

Top