ചിക്കന്‍ കറിയില്ല; ഹോട്ടലിന് തീയിട്ട യുവാക്കള്‍ അറസ്റ്റില്‍

നാഗ്പൂര്‍: ചിക്കന്‍ കറി വിളമ്പാന്‍ വിസമ്മതിച്ചതിന് ഹോട്ടല്‍ തീയിട്ട് യുവാക്കളുടെ പ്രതികാരം. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. മദ്യലഹരിയിലായിരുന്നു യുവാക്കള്‍ എന്ന് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു. സാഗര്‍ പട്ടേല്‍, ശങ്കര്‍ തായ്‌ഡെ എന്നീ യുവാക്കളാണ് വഴിയോരത്തെ ഭക്ഷണശാലയില്‍ കഴിയ്ക്കാന്‍ എത്തിയത്. പക്ഷേ ചിക്കനില്ലെന്ന് കടയുടമ അറിയിച്ചു.

വാക്കേറ്റത്തിന് പിന്നാലെ യുവാക്കള്‍ കടയ്ക്ക് തീയിടുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. രണ്ട് യുവാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലും കുറച്ചു ദിവസം മുന്‍പ് സമാന സംഭവമുണ്ടായിരുന്നു. തണുത്ത ചപ്പാത്തി വിളമ്പിയതിന് ഹോട്ടലുടമയുടെ കാലില്‍ യുവാവ് വെടിവെക്കുകയായിരുന്നു. ഹോട്ടലുടമയെ ഉടന്‍ ആശുപത്രിയിലെത്തിച്ച് വെടിയുണ്ട പുറത്തെടുത്തു. ഈ സംഭവത്തിലും പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു.

Top