ചിയാന്‍ 62 കിടുക്കും; വിക്രം ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് തേനി ഈശ്വര്‍

ചിയാന്‍ വിക്രം കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് തെന്നിന്ത്യയിലെ പ്രശസ്ത ഛായാഗ്രാഹകന്‍ തേനി ഈശ്വറായിരിക്കും എന്ന് റിപ്പോര്‍ട്ടുകള്‍. പേരന്‍പ്, കര്‍ണ്ണന്‍, മാമന്നന്‍ തുടങ്ങിയ തമിഴ് ചിത്രങ്ങളുടെയും പുഴു, നന്‍പകല്‍ നേരത്ത് മയക്കം, ഓസ്ലര്‍ തുടങ്ങിയ മലയാള സിനിമകളുടെയും ഛായാഗ്രഹണം നിര്‍വഹിച്ചത് തേനി ഈശ്വറായിരുന്നു. അദ്ദേഹം ചിയാന്‍ 62 ന്റെ ഭാഗമാകുമ്പോള്‍ അത് വിക്രം ആരാധകര്‍ക്ക് ആവേശം നല്‍കുന്ന കാര്യമാണ്.

ഒരു നാടന്‍ ആക്ഷന്‍ ത്രില്ലര്‍ ആകും ചിയാന്‍ 62 എന്ന സൂചനകളുണ്ട്. ചെന്നൈയിലെ തിരുവള്ളൂര്‍ ജില്ലയിലെ തിരുട്ടണി എന്ന ചെറുപട്ടണത്തില്‍ ആണ് കഥ നടക്കുന്നത്. മധ്യവയസ്‌കനായാണ് ചിയാന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. എസ് ജെ സൂര്യയും, സുരാജ് വെഞ്ഞാറമൂടും സിനിമയുടെ ഭാഗമാണ്. സുരാജിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ചിയാന്‍ 62. ജിവി പ്രകാശ് കുമാര്‍ ആണ് ചിയാന്‍ 62ന് സംഗീതം ഒരുക്കുന്നത്. എച്ച് ആര്‍ പിക്‌ചേഴ്ചിന്റെ ബാനറില്‍ റിയ ഷിബു ആണ് നിര്‍മ്മാണം. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 2024 ഏപ്രിലില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

Top