മുന്‍ മുഖ്യമന്ത്രിമാര്‍ സര്‍ക്കാര്‍ വസതികള്‍ ഉപയോഗിക്കരുതെന്ന് സുപ്രീകോടതി

ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് സ്ഥിരം താമസസൗകര്യം അനുവദിക്കുന്നതിന് യു പി നിയമസഭ കൊണ്ടുവന്ന നിയമം സുപ്രീം കോടതി അസാധുവാക്കി. മുന്‍ മുഖ്യമന്ത്രിമാര്‍ ആരും തന്നെ സര്‍ക്കാര്‍ വസതികള്‍ ഉപയോഗിക്കരുതെന്നും കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി.

മുന്‍ മുഖ്യമന്ത്രിമാര്‍ പിന്നീട് ഔദ്യോഗിക പദവികള്‍ വഹിക്കാത്തതിനാല്‍ തന്നെ അവര്‍ക്ക് സര്‍ക്കാര്‍ വസതികളില്‍ കഴിയാനുള്ള അര്‍ഹതയില്ലെന്ന് കോടതി പറഞ്ഞിരുന്നു.

ഒരു വ്യക്തി ഔദ്യോഗിക പദവി ഒഴിഞ്ഞു കഴിഞ്ഞാല്‍ അതുവരെ ഉപയോഗിച്ചിരുന്ന ഓഫീസ് പൊതുസ്വത്ത് അല്ലാതാവുകയാണ്. അത് പിന്നീട് അവര്‍ക്ക് ആജീവനാന്ത കാലം ഉപയോഗിക്കാനാവില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

Top