നിയമസഭയിലെ ചീഫ് വിപ്പ് സ്ഥാനം സിപിഐക്ക് ; കെ രാജന്‍ ചീഫ് വിപ്പാകും

തിരുവനന്തപുരം: നിയമസഭയിലെ ചീഫ് വിപ്പ് സ്ഥാനം സിപിഐക്ക്. ഒല്ലൂര്‍ എംഎല്‍എ കെ രാജന്‍ ചീഫ് വിപ്പാകും. ക്യാബിനെറ്റ് റാങ്കോടെയാണ് പദവി നല്‍കിയിരിക്കുന്നത്. പ്രളയ പശ്ചാത്തലത്തില്‍ സിപിഐ പദവി വേണ്ടെന്ന് വച്ചിരുന്നു. നിലവില്‍ പദവി ഏറ്റെടുക്കാം എന്ന് പാര്‍ട്ടി നിര്‍വ്വാഹക സമിതി അറിയിച്ചു. ഇ പി ജയരാജനെ മന്ത്രി ആക്കിയപ്പോള്‍ സിപിഎം വാഗ്ദാനം ചെയ്തിരുന്ന സ്ഥാനമാണിത്.

ബന്ധുനിയമന കേസില്‍ കുറ്റവിമുക്തനായ ശേഷം ഇ പി ജയരാജനെ മന്ത്രിസഭയിലേക്ക് മടക്കി കൊണ്ടുവരുന്നതില്‍ ശക്തമായി സിപിഐ പ്രതിഷേധച്ചിരുന്നു. ജയരാജനെ വീണ്ടും മന്ത്രിയാക്കണമെങ്കില്‍ സിപിഎം മന്ത്രിമാരില്‍ ഒരാള്‍ ഒഴിഞ്ഞ് ജയരാജന്‍ തിരിച്ചുവരട്ടെ എന്ന നിലപാടായിരുന്നു സി.പി.ഐക്ക്. എന്നാല്‍ ഒരു മന്ത്രിസ്ഥാനം സിപിഎം അധികം നേടിയപ്പോള്‍ പകരമായി സിപിഐക്ക് നല്‍കിയത് ചീഫ് വിപ്പ് സ്ഥാനമായിരുന്നു.

Top