വി പി ജോയ് പുതിയ ചീഫ് സെക്രട്ടറി; നിയമനം വിശ്വാസ് മേത്തയുടെ ഒഴിവില്‍

തിരുവനന്തപുരം: വി പി ജോയിയെ പുതിയ ചീഫ് സെക്രട്ടറിയായി മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ മാസം 28ന് വിരമിയ്ക്കുന്ന വിശ്വാസ് മേത്തയുടെ ഒഴിവിലേയ്ക്കാണ് നിയമനം. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് ജനുവരിയിലാണ് വി പി ജോയ് സംസ്ഥാന സര്‍വ്വീസില്‍ തിരിച്ചെത്തിയത്.

നേരത്തെ കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റില്‍ സുരക്ഷ, ഏകോപനം ചുമതലയുള്ള സെക്രട്ടറിയായിരുന്നു വി പി ജോയ്. നാഷണല്‍ അതോറിറ്റി ഓണ്‍ കെമിക്കല്‍ വെപ്പണ്‍സ് കണ്‍വെന്‍ഷന്റെ ചെയര്‍മാന്‍ ആയിരുന്നു.

അതേസമയം, എ ഷാജഹാനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായും സംസ്ഥാന മന്ത്രിസഭാ യോഗം നിയമിച്ചു. നിലവില്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറിയാണ് ഇദ്ദേഹം. വി ഭാസ്‌ക്കരന്‍ വിരമിക്കുന്ന ഒഴിവിലേയ്ക്കാണ് നിയമനം.

Top