മരട് ഫ്‌ളാറ്റ് വിഷയം; ചീഫ് സെക്രട്ടറി ഇന്ന് സുപ്രിംകോടതിയിൽ ഹാജരാകും

tom-jose

കൊച്ചി : മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ച് നീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രിംകോടതി അനുവദിച്ച സമയം നാളെ അവസാനിക്കാനിരിക്കെ ചീഫ് സെക്രട്ടറി ടോം ജോസ് ഇന്ന് ഡല്‍ഹിയില്‍ എത്തും. ഡല്‍ഹിയില്‍ സുപ്രിംകോടതി അഭിഭാഷകരുമായി ചീഫ് സെക്രട്ടറി ഇന്ന് കൂടികാഴ്ച
നടത്തും. ചീഫ് സെക്രട്ടറിയോട് 23ന് നേരിട്ട് ഹാജരാകണമെന്ന് സുപ്രിംകോടതി നിര്‍ദ്ദേശിച്ചിരുന്നു.

മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവ് നടപ്പാക്കിയിലെങ്കില്‍ ചീഫ് സെക്രട്ടറിയെ ജയിലിലേക്ക് അയക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. കോടതി ഉത്തരവ് നടപ്പിലാക്കാനുള്ള നടപടി തുടങ്ങിയതായും ഫ്ളാറ്റ് പൊളിക്കാനുള്ള ടെന്‍ഡര്‍ വിളിച്ചതായും കാണിച്ച് സുപ്രിം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നീക്കം. പാരിസ്ഥിതിക ആഘാതം കൂടാതെ കെട്ടിടം പൊളിച്ചു നീക്കാന്‍ സാവകാശം വേണമെന്നും കോടതിയില്‍ ആവശ്യപ്പെടും.

Top