ശിവശങ്കറിനെതിരായ അന്വേഷണം; ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് കൈമാറി

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ മുന്‍ ഐ ടി സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയ്ക്ക് കൈമാറി.

സ്വപ്‌നയ്ക്ക് നിയമനം നല്‍കിയതില്‍ ശിവശങ്കറിന് ജാഗ്രത കുറവുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വപ്നയെ നിയമിച്ച സാഹചര്യം, അതിലെ ശരിതെറ്റ് എന്നിവയാണ് ചീഫ് സെക്രട്ടറിയും അഡീഷണല്‍ സെക്രട്ടറിയും അന്വേഷിച്ചത്.

Top