chief secretary against kerala government

തിരുവനന്തപുരം: സര്‍ക്കാരിന്റെ പ്രവര്‍ത്തനരീതിയില്‍ അതൃപ്തി രേഖപ്പെടുത്തി ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ഉദ്യോഗസ്ഥരുടെ സമീപനത്തില്‍ അതൃപ്തിയുണ്ടെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ വിഷമമുണ്ടെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അകാരണമായി വേട്ടയാടുന്നുവെന്നാരോപിച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ പ്രഖ്യാപിച്ച കൂട്ട അവധിയെടുക്കല്‍ സമരത്തിന് മുന്നോടിയായിനടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറിയോട് ക്ഷോഭിച്ചിരുന്നു.

ഉന്നതഉദ്യോഗസ്ഥരുടെ സമരത്തിന് ചീഫ് സെക്രട്ടറി പിന്തുണ നല്‍കുന്നു എന്ന തരത്തിലായിരുന്നു അദ്ദേഹത്തോടുള്ള മുഖ്യമന്ത്രിയുടെ സംസാരം.

എന്നാല്‍ ഐഎഎസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ താന്‍ നേരിട്ട് പങ്കെടുത്തിട്ടില്ലെന്നും സംസ്ഥാനത്തെ സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ് മുഖ്യമന്ത്രിയെ കാണാനെത്തിയതെന്നുമാണ് ചീഫ് സെക്രട്ടറി എസ്എം വിജായനന്ദ് പറയുന്നത്.

Top